എപിജെ അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.വി. നാരായണന് സമ്മാനിച്ചു
Tuesday, August 5, 2025 2:36 AM IST
തിരുവനന്തപുരം: നൂറുല്‍ ഇസ്ലാം സര്‍വലാശാല ഏര്‍പ്പെടുത്തിയ ഏഴാമത് എപിജെ അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.വി. നാരായണന് കേരള ഗവര്‍ണര്‍ ആര്.വി. അര്‍ലേക്കര്‍ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
കര്‍മ മണ്ഡലങ്ങളില്‍ അനിതരസാധാരണമായ മികവ് പുലര്‍ത്തുകയും അതുല്യമായ നേട്ടങ്ങള്‍കൊണ്ട് രാജ്യത്തിന്റെ യശസ് വര്‍ധിപ്പിക്കുകയും ചെയ്ത പ്രതിഭകളെ ആദരിക്കാന്‍ നൂറുല്‍ ഇസ്ലാം സര്‍വകലാശാലയും നിംസ് മെഡിസിറ്റിയും ചേര്‍ന്നാണ് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരില്‍ പുരസ്കാരം നല്‍കുന്നത്.
സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന നിംസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.