സാന്ദ്രാ തോമസിന്റെ പത്രിക തള്ളി
Tuesday, August 5, 2025 2:36 AM IST
കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി.
പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു നല്കിയ പത്രികകളാണു തള്ളിയത്. ഭാരവാഹിയായി മത്സരിക്കാന്‍ കുറഞ്ഞത് മൂന്നു സിനിമകള്‍ നിര്‍മിക്കണമെന്ന വ്യവസ്ഥ പ്രകാരമാണു പത്രിക തള്ളിയതെന്ന് വരണാധികാരി പറഞ്ഞു.
സാന്ദ്രാ തോമസ് ഫിലിംസ് രണ്ടു സിനിമകളേ നിര്‍മിച്ചിട്ടുള്ളൂ. മൂന്നില്‍ താഴെയാണെങ്കില്‍ നിര്‍വാഹക സമിതിയിലേക്കു മത്സരിക്കാനേ കഴിയൂവെന്നാണു വ്യവസ്ഥ. അതേസമയം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള പത്രിക സ്വീകരിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു മത്സരിക്കുമെന്ന് അവർ പ്രതികരിച്ചു. അസോസിയേഷന് വൈസ് പ്രസിഡന്റ് ജി. സുരേഷ്കുമാറും സാന്ദ്രയും തമ്മില്‍ തര്‍ക്കമുണ്ടായി. 14നാണ് അസോസിയേഷനിലേക്കുള്ള തെരഞ്ഞെടുപ്പ്.
അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ കോടതിയെ സമീപിക്കുമെന്ന് സാന്ദ്രാ തോമസ് പ്രതികരിച്ചു.