തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക്ലാ​​​​സ്മു​​​​റി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ’പി​​​​ൻ​​​​ബെ​​​​ഞ്ചു​​​​കാ​​​​ർ’ എ​​​​ന്ന സ​​​​ങ്ക​​​​ൽ​​​​പ്പം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി.

പി​​​​ൻ​​​​ബെ​​​​ഞ്ച് എ​​​​ന്ന സ​​​​ങ്ക​​​​ൽ​​​​പ്പം ഒ​​​​രു വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തെ​​​​യും പ​​​​ഠ​​​​ന​​​​ത്തെ​​​​യും പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും ഒ​​​​രു കു​​​​ട്ടി​​​​യും പ​​​​ഠ​​​​ന​​​​ത്തി​​​​ലോ ജീ​​​​വി​​​​ത​​​​ത്തി​​​​ലോ പി​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​ൻ പാ​​​​ടി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി ഫേ​​​​സ്​​​​ബു​​​​ക്ക് പോ​​​​സ്റ്റി​​​​ൽ കു​​​​റി​​​​ച്ചു.


ന​​​​മ്മു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രീ​​​​തി​​​​ക്ക് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച മാ​​​​തൃ​​​​ക ക​​​​ണ്ടെ​​​​ത്താ​​​​ൻ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ ഒ​​​​രു സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഈ ​​​​സ​​​​മി​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ന​​​​മു​​​​ക്ക് മു​​​​ന്നോ​​​​ട്ടു​​​പോ​​​​കാം.

ന​​​​മ്മു​​​​ടെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മി​​​​ക​​​​ച്ച ഭാ​​​​വി​​​​ക്കാ​​​​യി നി​​​​ങ്ങ​​​​ളു​​​​ടെ എ​​​​ല്ലാ​​​​വി​​​​ധ പി​​​​ന്തു​​​​ണ​​​​യും തേ​​​​ടു​​​​ന്നു എ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞാ​​​​ണ് മ​​​​ന്ത്രി ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.