സ്കൂൾ ഏകീകരണം: സ്പെഷൽ റൂൾ ധനകാര്യവകുപ്പിന്റെ പരിഗണനയ്ക്ക്
Wednesday, August 6, 2025 1:38 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഏകീകരണം സംബന്ധിച്ചുള്ള സ്പെഷൽ റൂൾ ധനകാര്യവകുപ്പിന്റെ പരിഗണനയ്ക്കു നല്കി. ധനവകുപ്പ് ഇത് അംഗീകരിച്ചാൽ തുടർന്നു വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും.
ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ പ്രൈമറി എന്ന തലത്തിലും ഒൻപതു മുതൽ ഹയർസെക്കൻഡറി വരെയുള്ള ക്ലാസുകൾ സെക്കൻഡറി തലമെന്ന രീതിയിലുമായാണ് ഏകീകരണം നടപ്പാക്കുക. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം നിലവിലെ പൊതുവിദ്യാഭ്യാസ ഘടനയിൽ മാറ്റം വേണമെന്ന നിലപാട് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ രീതിയോട് സംസ്ഥാനത്തിനു താത്പര്യമില്ലായിരുന്നു. തുടർന്നാണ് ദേശീയ വിദ്യാഭ്യാസഘടനയ്ക്ക് അനുരൂപമായ രീതിയിൽ സംസ്ഥാനത്ത് സ്കൂൾ ഏകീകരണം എന്ന ആശയവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.