കേരള സർക്കാർ ഊർജ സംരക്ഷണ അവാർഡ്–2025: അപേക്ഷ ക്ഷണിച്ചു
Wednesday, August 6, 2025 1:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കാര്യക്ഷമമായ ഊർജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ കേരള സംസ്ഥാന ഊർജ സംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
വൻകിട ഊർജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ ഉപഭോക്താക്കൾ, ചെറുകിട ഊർജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സംഘടനകൾ/സ്ഥാപനങ്ങൾ, ഊർജ കാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ചറൽ/ ഗ്രീൻ ബിൽഡിംഗ് കൺസൽട്ടൻസി എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്.
അവാർഡിനുള്ള മാർഗരേഖയും അപേക്ഷ ഫോമും ഇഎംസി ഔദ്യോഗിക വെബ്സൈറ്റായ (www.keralaenergy.gov.in) ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0471 - 2594922/ 2594924.