താനൂർ ബോട്ട് അപകടം: കമ്മീഷൻ പൊതുജനാഭിപ്രായം തേടുന്നു
Wednesday, August 6, 2025 1:37 AM IST
തിരുവനന്തപുരം: 2023 മേയ് ഏഴിന് മലപ്പുറം ജില്ലയിലെ താനൂർ തൂവൽ തീരം ബീച്ചിൽ നടന്ന ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് വി.കെ. മോഹനൻ കമ്മീഷൻ, അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചു.
ലൈസൻസിംഗ്, എൻഫോഴ്സ്മെന്റ് സംവിധാനങ്ങളുടെ പര്യാപ്തത, ജലഗതാഗത മേഖലയിലെ സുരക്ഷാ പരിഹാരങ്ങൾ, മുൻകാല അന്വേഷണ റിപ്പോർട്ടുകളുടെ നടപ്പാക്കൽ എന്നിവയാണ് കമ്മീഷൻ പരിശോധിക്കുന്നത്.
കേരളത്തിലെ ഉൾനാടൻ ജലഗതാഗതം, വിനോദസഞ്ചാരം, മത്സ്യബന്ധന മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും വിദഗ്ധരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളാണ് തേടുന്നത്. 0471- 2336939.