ട്രംപിന്റെ തീരുവയുദ്ധം കേരളത്തിനു ഭീഷണി: ധനമന്ത്രി
Wednesday, August 6, 2025 1:39 AM IST
കേരളത്തിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾ, തേയില തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ കയറ്റുമതിയെ താരിഫ് യുദ്ധം പ്രതികൂലമായി ബാധിക്കും.
ആഗോള വ്യാപാരമേഖലയിൽ പിടിമുറുക്കാൻ വികസിതരാജ്യങ്ങൾ നടത്തുന്ന കിടമത്സരം, വികസ്വര രാജ്യങ്ങൾക്കു ഭീഷണിയാണ്. പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും വിപണി തുറന്നുകിട്ടണമെന്ന ആവശ്യം സമ്പന്ന രാഷ്ട്രങ്ങൾ ശക്തമായി ഉയർത്തുന്നു.
ലിറ്ററിന് 30 രൂപ നിരക്കിൽ ഓസ്ട്രേലിയ ഇന്ത്യയിൽ പാൽ വിതരണം ചെയ്യുമെന്ന പ്രചാരണമുണ്ട്. ഇത് യാഥാർഥ്യമായാൽ കേരളത്തിലെ ക്ഷീരകർഷകർക്കു കനത്ത ആഘാതമാകുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ജിഎസ്ടി നിരക്ക് ഉയർന്നതാണെന്നും അത് കുറയ്ക്കണമെന്നും ആഗോളകുത്തക കമ്പനികൾ ആവശ്യപ്പെടുന്നു. ഇതിനായി അവർ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.