ഗാന്ധിപ്രതിമയില്‍ കൂളിംഗ് ഗ്ലാസ്: വിദ്യാര്‍ഥിക്കെതിരേയുള്ള കേസ് റദ്ദാക്കി
Wednesday, August 6, 2025 1:37 AM IST
കൊച്ചി: രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വച്ച വിദ്യാര്‍ഥിക്കെതിരേയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.
നിയമ വിദ്യാര്‍ഥിക്കെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റീസ് വി.ജി. അരുണ്‍ റദ്ദാക്കിയത്. വിദ്യാര്‍ഥിയുടെ നടപടി നിര്‍ഭാഗ്യകരമാണ്.
പക്ഷേ നിയമവിരുദ്ധമല്ലെന്നു വിലയിരുത്തിയാണ് ആലുവ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കിയത്.