കാ​​​ഞ്ഞ​​​ങ്ങാ​​​ട്: മു​​​ന്‍ എം​​​എ​​​ല്‍​എ​​​യും സി​​​പി​​​ഐ നേ​​​താ​​​വു​​​മാ​​​യ എം. ​​​നാ​​​രാ​​​യ​​​ണ​​​ന്‍ (73) അ​​​ന്ത​​​രി​​​ച്ചു. വാ​​​ര്‍​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​​തു​​​ട​​​ര്‍​ന്ന് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. 1991 മു​​​ത​​​ല്‍ 1996 വ​​​രെ​​​യും 1996 മു​​​ത​​​ല്‍ 2001 വ​​​രെ​​​യും ഹൊ​​​സ്ദു​​​ര്‍​ഗ് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം (ഇ​​​പ്പോ​​​ഴ​​​ത്തെ കാ​​​ഞ്ഞ​​​ങ്ങാ​​​ട് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം) എം​​​എ​​​ല്‍​എ​​​യാ​​​യി​​​രു​​​ന്നു.

18 വ​​​ര്‍​ഷം പോ​​​സ്റ്റു​​​മാ​​​നാ​​​യി ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന നാ​​​രാ​​​യ​​​ണ​​​ന്‍ ജോ​​​ലി രാ​​​ജി​​​വെ​​​ച്ച ശേ​​​ഷ​​​മാ​​​ണ് സ​​​ജീ​​​വ​​​രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലേ​​​ക്കി​​​റ​​​ങ്ങു​​​ന്ന​​​ത്. സി​​​പി​​​ഐ ജി​​​ല്ലാ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗം, കാ​​​ഞ്ഞ​​​ങ്ങാ​​​ട് മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി, ക​​​ര്‍​ഷ​​​ക തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി, ആ​​​ദി​​​വാ​​​സി മ​​​ഹാ​​​സ​​​ഭ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി, ബി​​​കെ​​​എം​​​യു ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. 2015-20 കാ​​​ല​​​യ​​​ള​​​വി​​​ല്‍ കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​മാ​​​യി​​​രു​​​ന്നു.


എ​​​ളേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ നാ​​​രാ​​​യ​​​ണ​​​ന്‍ എം​​​എ​​​ല്‍​എ ആ​​​യ​​​തി​​​നു​​​ശേ​​​ഷം മ​​​ടി​​​ക്കൈ ബ​​​ങ്ക​​​ള​​​ത്തേ​​​ക്കു താ​​​മ​​​സം മാ​​​റി. മു​​​ന്‍ ഹൊ​​​സ്ദു​​​ര്‍​ഗ് എം​​​എ​​​ല്‍​എ​​​യും സി​​​പി​​​ഐ ജി​​​ല്ലാ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗ​​​വു​​​മാ​​​യ എം. ​​​കു​​​മാ​​​ര​​​ന്‍ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്. പ​​​രേ​​​ത​​​രാ​​​യ മാ​​​വു​​​വ​​​ള​​​പ്പി​​​ല്‍ ച​​​ന്ത​​​ന്‍റെ​​​യും വെ​​​ള്ള​​​ച്ചി​​​യു​​​ടേ​​​യും മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: കെ.​​​എം.​​​സ​​​രോ​​​ജി​​​നി (റി​​​ട്ട. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​രി).

മ​​​ക്ക​​​ള്‍: എ​​​ന്‍. ഷീ​​​ന (ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് ന​​​ഗ​​​ര​​​സ​​​ഭ), ഷിം​​​ജി​​​ത്ത് (ഫോ​​​ക്‌​​​ലോ​​​ര്‍ പ​​​രി​​​ശീ​​​ല​​​ക​​​ന്‍, നാ​​​ട​​​ന്‍​പാ​​​ട്ട് ക​​​ലാ​​​കാ​​​ര​​​ന്‍), ഷീ​​​ബ. മ​​​രു​​​മ​​​ക്ക​​​ള്‍: സു​​​രേ​​​ഷ്, ര​​​ജ​​​നി (ക​​​യ്യൂ​​​ര്‍), ഗോ​​​പാ​​​ല​​​ന്‍. മ​​​റ്റു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: മാ​​​ധ​​​വ​​​ന്‍ (റി​​​ട്ട.​​​സി പി​​​സി​​​ആ​​​ര്‍​ഐ), കു​​​ഞ്ഞ​​​മ്പു (റി​​​ട്ട. ഫി​​​ഷ​​​റീ​​​സ്), പ​​​രേ​​​ത​​​രാ​​​യ രാ​​​മ​​​ന്‍, ക​​​ണ്ണ​​​ന്‍ (റി​​​ട്ട. സി​​​പി​​​സി​​​ആ​​​ര്‍​ഐ), ചി​​​രു​​​ക​​​ണ്ഠ​​​ന്‍, രാ​​​ഘ​​​വ​​​ന്‍, ബാ​​​ല​​​ന്‍, കു​​​ഞ്ഞി​​​രാ​​​മ​​​ന്‍.