തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്കൂ​​​​ളു​​​​ക​​​​ളും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ ബ​​​​ല​​​​ഹീ​​​​ന​​​​മാ​​​​യ​​​​തും പൊ​​​​ളി​​​​ച്ചു​​​​മാ​​​​റ്റേ​​​​ണ്ട​​​​തു​​​​മാ​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വ​​​​യു​​​​ടെ വി​​​​വ​​​​രം ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​നോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ചേ​​​​ർ​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ർ​​​​ദേ​​​​ശം മു​​​​ഖ്യ​​​​മ​​​​ന്ത്രി ന​​​​ൽ​​​​കി​​​​യ​​​​ത്.

പൊ​​​​ളി​​​​ച്ചു മാ​​​​റ്റേ​​​​ണ്ട​​​​വ, അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി വേ​​​​ണ്ട​​​​വ എ​​​​ന്നി​​​​വ വേ​​​​ർ​​​​തി​​​​രി​​​​ച്ച് ന​​​​ൽ​​​​ക​​​​ണം. അ​​​​വ​​​​ധി​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കി സ്കൂ​​​​ൾ കെ​​​​ട്ടി​​​​ടം പൊ​​​​ളി​​​​ക്ക​​​​ണം. പൊ​​​​ളി​​​​ച്ചു​​​​മാ​​​​റ്റി​​​​യ സ്കൂ​​​​ൾ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ പ​​​​ണി​​​​യും വ​​​​രെ ക്ലാ​​​​സ് ന​​​​ട​​​​ത്താ​​​​ൻ ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും പി​​​​ടി​​​​എ​​​​യും വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പും പ​​​​ക​​​​രം സം​​​​വി​​​​ധാ​​​​നം ക​​​​ണ്ടെ​​​​ത്ത​​​​ണം. അ​​​​ണ്‍ എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ൾ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷാ പ​​​​രി​​​​ശോ​​​​ധ​​​​ന ഇ​​​​തോ​​​​ടൊ​​​​പ്പം ന​​​​ട​​​​ത്താ​​​​നും മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.


അ​​​​പ​​​​ക​​​​ടാ​​​​വ​​​​സ്ഥ​​​​യി​​​​ലു​​​​ള്ള പൊ​​​​തു​​​​കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ ഉ​​​​ണ്ടാ​​​​ക്കും. ഇ​​​​ല​​​​ക്ട്രി​​​​ക് കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ചീ​​​​ഫ് ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ, ത​​​​ദ്ദേ​​​​ശ സ്വ​​​​യം ഭ​​​​ര​​​​ണം, പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പ് ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​ർ തുടങ്ങിയവർ ചേ​​​​ർ​​​​ന്ന പ​​​​രി​​​​ശോ​​​​ധ​​​​നാ സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ.​​​​ രാ​​​​ജ​​​​ൻ, കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ, പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്, വി.​​​​ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി, വീ​​​​ണാ ജോ​​​​ർ​​​​ജ്, ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ.​​​​എ. ​​​​ജ​​​​യ​​​​തി​​​​ല​​​​ക് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.