വ്യവസായ സ്ഥാപനങ്ങൾക്കുള്ള ഫയർ എൻഒസി കാലാവധി ഉയർത്തി
Wednesday, August 6, 2025 1:37 AM IST
തിരുവനന്തപുരം: വ്യവസായശാലകൾക്കും ഗോഡൗണുകൾക്കുമുള്ള അഗ്നിരക്ഷാ നിരാക്ഷേപപത്രത്തിനുള്ള (ഫയർഫോഴ്സ് എൻഒസി) കാലപരിധി അഞ്ചു വർഷമാക്കി ഉയർത്തി.
അപകടകരമല്ലാത്തതും തീപിടിത്തത്തിനു സാധ്യതയില്ലാത്തതുമായ വ്യവസായ സ്ഥാപനങ്ങൾക്കും ഗോഡൗണുകൾക്കുമുള്ള ഫയർ എൻഒസിയുടെ കാലാവധിയാണ് അഞ്ചുവർഷമായി ഉയർത്തിയത്. നിലവിൽ ഒരു വർഷമായിരുന്നു എൻഒസി കാലാവധി. പുതിയ നിബന്ധന അനുസരിച്ചു വാർഷിക ഫീസിന്റെ അഞ്ചിരട്ടി തുക അടയ്ക്കണം.
ഈസ് ഒഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായാണ് വാർഷിക പുതുക്കൽ ഒഴിവാക്കിയത്. അഞ്ചു വർഷത്തിൽ കുറഞ്ഞ കാലാവധി തെരഞ്ഞെടുക്കാൻ അപേക്ഷകന് അവസരമുണ്ടാകും.
തീപിടിക്കുന്നതും അപകടകരവുമായ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകൾക്കും വ്യവസായങ്ങൾക്കും ഫയർ എൻഒസിയുടെ കാലാവധി രണ്ടുവർഷമായിരിക്കും.