25 കോടിയുടെ സമ്മാനങ്ങളും ഓഫറുകളുമായി ‘മൈജി ഓണം മാസ് ഓണം സീസണ് 3’
Thursday, August 7, 2025 11:55 PM IST
കൊച്ചി: ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഹോം അപ്ലയന്‍സസ് വില്പനരംഗത്തെ പ്രമുഖരായ മൈജി ഓണത്തോടനുബന്ധിച്ച് മൈജി ഓണം മാസ് ഓണം സീസണ് 3 ഓഫറുകള്‍ പ്രഖ്യാപിച്ചു. 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ഓഫറിലുണ്ട്.
25 കാര്‍, 30 സ്കൂട്ടര്‍, 30 പേര്‍ക്ക് ഒരു ലക്ഷംവീതം കാഷ് പ്രൈസ്, 60 പേര്‍ക്കു (30 ദമ്പതികള്‍ക്ക്) ഇന്റര്‍നാഷണല്‍ ട്രിപ്പ്, ഒരു പവന് വീതം 30 പേര്‍ക്കു ഗോള്‍ഡ് കോയിന്, സ്ക്രാച്ച് ആന്‍ഡ് വിന് കാര്‍ഡിലൂടെ ആറുശതമാനം മുതല്‍ 100 ശതമാനം വരെ ഡിസ്കൗണ്ട്, ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീന് പോലുള്ള ഉറപ്പുള്ള സമ്മാനങ്ങള്‍ എന്നിവയെല്ലാം ഓണം ഓഫറുകളില്‍ ഉപഭോക്താക്കള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.
ഇതിനുപുറമെ, നിരവധി ഫിനാന്‍സ് സ്ഥാപനങ്ങളും ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ നല്കുന്ന ഓഫറുകളും കൂടി ചേര്‍ന്ന്, ആകെ സമ്മാനമൂല്യം 25 കോടി കടക്കും. സമ്മാനങ്ങള്‍ 45 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുന്നതാണു മൈജിയുടെ പ്രത്യേകതയെന്ന് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് എ.കെ. ഷാജി അറിയിച്ചു.
ഓണവിപണിയില്‍ മാത്രം 1600 കോടി രൂപ വിറ്റുവരവും 2025 സാമ്പത്തികവര്‍ഷം 5000 കോടിക്കു മുകളിലുള്ള റിക്കാര്‍ഡ് വരുമാനവും ലക്ഷ്യമിടുന്നുണ്ട്.
മൈജിയുടെ പുതിയ 18 ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അടുത്ത മാര്‍ച്ചിന് മുമ്പ് 12 ഷോറൂമുകള്‍കൂടി ആരംഭിക്കുന്നതോടെ ഷോറൂമുകളുടെ എണ്ണം 150ന് മുകളിലാകും. ഇതോടെ കേരളത്തില്‍ 5,000 ത്തിന് മുകളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കി നല്കാന് മൈജിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മൈജി ബ്രാന്‍ഡ് അംബാസഡര്‍മാരായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ചെയര്മാന് എ.കെ. ഷാജി, പരസ്യചിത്ര സംവിധായകന് ജിസ് ജോയ് എന്നിവര്‍ ചേര്‍ന്നു മൈജി ഓണം മാസ് ഓണം സീസണ് 3 ഓഫറുകളും ലോഗോയും അവതരിപ്പിച്ചു.