കിറ്റെക്സ് ലിറ്റില്‍ സ്റ്റാര്‍ ഇന്ത്യന്‍ വിപണിയിലേക്കും
Friday, August 8, 2025 12:38 AM IST
കിഴക്കമ്പലം: കിറ്റെക്സ് ഗാര്‍മെന്റ്സ് തങ്ങളുടെ യുഎസ് ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു.
യൂറോപ്പ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് നവജാത ശിശുക്കളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന കിഴക്കമ്പലം കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡാണു തങ്ങളുടെ യുഎസ് ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാര്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഇതിലൂടെ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ അധിക വരുമാനമാണു കമ്പനി പ്രതീക്ഷിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ സാബു എം.ജേക്കബ് പത്രസമ്മേളനത്തിൽ അറിയിച്ചു.
തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മികച്ചതു വേണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അമേരിക്കൻ ഗുണനിലവാരവും സുരക്ഷയും ഫാഷനും ഒത്തിണങ്ങിയ വസ്ത്രങ്ങള്‍ താങ്ങാവുന്ന വിലയ്ക്കു ലഭ്യമാകുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു.
ഇന്ത്യന്‍ വിപണിയില്‍ക്കൂടി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിലൂടെ യുഎസിലേക്കുള്ള കയറ്റുമതിക്ക് ഉയര്‍ന്ന തീരുവമൂലം സംഭവിക്കാവുന്ന ഏതു വെല്ലുവിളികളെയും നേരിടാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.