പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് ഡോവൽ
Friday, August 8, 2025 2:40 AM IST
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.
ഈ വർഷം അവസാനമായിരിക്കും പുടിന്റെ ഇന്ത്യാ സന്ദർശനം. ഇന്നലെ ഡോവൽ റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയ്ഗുവുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയാണ് ഡോവൽ മോസ്കോയിലെത്തിയത്.