തുക്കുപാലം തകർന്ന് അഞ്ചു പേർ മരിച്ചു
Thursday, August 7, 2025 11:03 PM IST
ബെയ്ജിംഗ്: ചൈനയിൽ തൂക്കുപാലം തകർന്ന് അഞ്ചു പേർ മരിക്കുകയും 24 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാംഗ് മേഖലയിലായിരുന്നു അപകടം. ടൂറിസ്റ്റുകൾ ധാരാളം വരുന്ന പ്രദേശത്തു സ്ഥാപിച്ചിരുന്ന പാലത്തിന്റെ കേബിൾ പൊട്ടി ആളുകളുമായി നിലംപൊത്തുകയായിരുന്നു.