യുക്രെയ്ൻ ആക്രമണം; റഷ്യയിൽ തീപിടിത്തം
Monday, August 4, 2025 1:54 AM IST
കീവ്: റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിൽ യുക്രെയ്ൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടിത്തം. കരിങ്കടൽ തീരത്തെ തുറമുഖ നഗരമായ സോചിയിലെ റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്.
ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഇന്ധനടാങ്കിൽ പതിച്ചുവെന്നാണു റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. ഇതിനിടെ, റഷ്യൻ സേന യുക്രെയ്നിലെ മൈക്കൊളേവ് നഗരത്തിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു.