മോ​​​സ്കോ: ​​​റ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ഒ​​​രു ജോ​​​ഡി ആ​​​ന​​​ക​​​ളെ സ​​​മ്മാ​​​നി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ലാ​​​വോ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തോം​​​ഗ്‌​​​ലൂ​​​ൺ സി​​​സോ​​​ളി​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മോ​​​സ്കോ​​​യി​​​ൽ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്ത​​​വേ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

റ​​​ഷ്യ​​​യും ലാ​​​വോ​​​സും ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം ആ​​​രം​​​ഭി​​​ച്ച​​​തി​​​ന്‍റെ 65-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് സ​​​മ്മാ​​​നം ന​​​ല്കാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹം.


ആ​​​ന സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ​​​യും പ്ര​​​തീ​​​ക​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ലാ​​​വ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ വാ​​​ഗ്ദാ​​​ന​​​ത്തി​​​ൽ പു​​​ടി​​​ൻ ന​​​ന്ദി അ​​​റി​​​യി​​​ച്ചു. ആ​​​ന​​​ക​​​ളെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്കാ​​​യി​​​രി​​​ക്കും അ​​​യ​​​യ്ക്കു​​​ക​​​യെ​​​ന്നാ​​​ണ് സൂ​​​ച​​​ന.