ടെ​​ഹ്റാ​​ൻ: തെ​​ക്കു​​കി​​ഴ​​ക്ക​​ൻ ഇ​​റാ​​നി​​ലെ സാ​​ഹെ​​ദാ​​ൻ ന​​ഗ​​ര​​ത്തി​​ലു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ എ​​ട്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​വ​​രി​​ൽ അ​​ഞ്ചു പേ​​ർ സാ​​ധാ​​ര​​ണ​​ക്കാ​​രും മൂ​​ന്നു പേ​​ർ ഭീ​​ക​​ര​​രു​​മാ​​ണ്.

ജ​​സ്റ്റീ​​സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് കെ​​ട്ടി​​ട​​ത്തി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് ജ​​യ്ഷ്-​​എ​​ൽ-​​സു​​ൽ​​മം എ​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. ഉ​​ട​​ൻ​​ത​​ന്നെ ഇ​​റേ​​നി​​യ​​ൻ സൈ​​ന്യം സ്ഥ​​ല​​ത്തെ​​ത്തി ഭീ​​ക​​ര​​രെ നേ​​രി​​ട്ടു. മൂ​​ന്നു ഭീ​​ക​​ര​​ർ കൊ​​ല്ല​​പ്പെ​​ട്ടു.