വടക്കൻ അയർലൻഡിൽ വെടിവയ്പ്: രണ്ടു പേർ കൊല്ലപ്പെട്ടു
Thursday, July 24, 2025 12:36 AM IST
ലണ്ടൻ: വടക്കൻ അയർലൻഡിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മറ്റു രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.
ബെൽഫാസ്റ്റ് നഗരത്തിൽ നിന്ന് 120 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന മഹ്ഗ്വയർബ്രിഡ്ജ് ഗ്രാമത്തിലാണ് സംഭവമെന്നും പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു.
ശാന്തസുന്ദരമായ ഗ്രാമപ്രദേശത്ത് നടന്ന സംഭവം ഞെട്ടിച്ചെന്ന് പ്രദേശത്തെ ജനപ്രതിനിധിയായ ഡെബോറ എർസ്കൈൻ പറഞ്ഞു.