ഇന്തോനേഷ്യയിൽ ഫെറിക്കു തീപിടിച്ച് അഞ്ചു മരണം
Monday, July 21, 2025 12:45 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ നോർത്ത് സുലാവെസി പ്രവിശ്യയിൽപ്പെട്ട താലിസെ ദ്വീപിൽ ഫെറിക്കു തീപിടിച്ച് അഞ്ചു പേർ മരിച്ചു.
284 പേരെ രക്ഷപ്പെടുത്തി. കെ.എം. ബാഴ്സലോണ എന്ന ഫെറിയാണ് അപകടത്തിൽപ്പെട്ടത്. പ്രവിശ്യയിലെ തലൗദ ദ്വീപിൽനിന്നു പ്രവിശ്യാതലസ്ഥാനമായ മാനാദോയിലേക്കു പോകവെ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.
രണ്ടു കപ്പലുകളുടെയും നിരവധി ബോട്ടുകളുടെയും സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് 284 യാത്രക്കാരെ രക്ഷപ്പെടുത്താനായത്.