റഷ്യയിൽ ഭൂകന്പം
Monday, July 21, 2025 12:45 AM IST
മോസ്കോ: റഷ്യയെ നടുക്കി ഒരു മണിക്കൂറിനുള്ളിൽ അഞ്ച് വൻ ഭൂകന്പങ്ങൾ. കാംചാത്ക ഉപദ്വീപിലായിരുന്നു ഭൂകന്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂകന്പമായിരുന്നു ഏറ്റവും ഉയർന്നത്.
പെട്രോപാവ്ലോവ്സ്ക് കാംചാറ്റ്സ്കി നഗരത്തിന് 144 കിലോമീറ്റർ അകലെയായിരുന്നു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. തുടർന്ന് രണ്ടു ഡസനിലേറെ തുടർചലനങ്ങളുണ്ടായി. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.