ബോട്ട് മുങ്ങി 38 മരണം
Monday, July 21, 2025 12:45 AM IST
ഹാനോയി: വിയറ്റ്നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് കടലിൽ മുങ്ങി 38 പേർ മരിച്ചു. വടക്കൻ വിയറ്റ്നാമിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ ഹാ ലോംഗ് ബേയിൽ ശനിയാഴ്ചയായിരുന്നു അപകടം. നാലു പേരെ ഇനിയും കണ്ടെത്താനുണ്ട്.
അപ്രതീക്ഷിതമായി ശക്തമായ കാറ്റും പേമാരിയും ഉണ്ടായതിനെത്തുടർന്നാണു ബോട്ട് മുങ്ങിയത്. തലസ്ഥാനമായ ഹാനോയിയിൽനിന്നു വിനോദസഞ്ചാരത്തിനെത്തിയ കുടുംബങ്ങളാണു ബോട്ടിലുണ്ടായിരുന്നത്. പത്തു പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. മരിച്ചവരിൽ എട്ടു കുട്ടികളെങ്കിലും ഉൾപ്പെടുന്നു.