മാ​ഞ്ച​സ്റ്റ​ര്‍: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നൊ​രു പോ​രാ​ളി​യു​ണ്ടെ​ങ്കി​ല്‍ അ​ത് ഋ​ഷ​ഭ് പ​ന്താ​ണ്. കാ​ല്‍പ​ത്തി​യി​ലെ പൊ​ട്ട​ല്‍ വ​ക​വ​യ്ക്കാ​തെ, മു​ട​ന്തി​മു​ട​ന്തി സ്റ്റെ​പ്പു​ക​ള്‍ ഇ​റ​ങ്ങി, ആ​രാ​ധ​ക​രെ രോ​മാ​ഞ്ച​മ​ണി​യി​ച്ച് ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം​ദി​നം ഋ​ഷ​ഭ് പ​ന്ത് ക്രീ​സി​ലെ​ത്തി.

ആ​ദ്യ​ദി​നം ഇം​ഗ്ലീ​ഷ് പേ​സ​ര്‍ ക്രി​സ് വോ​ക്‌​സി​ന്‍റെ പ​ന്ത് കൊ​ണ്ട് വ​ല​തു​കാ​ല്‍പ​ത്തി​യി​ല്‍ പൊ​ട്ട​ലു​ണ്ടാ​യ​തോ​ടെ ഗോ​ള്‍ഫ് കാ​ര്‍ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൈ​താ​നം​വി​ട്ട ഋ​ഷ​ഭ് പ​ന്ത്, 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തി​രി​കെ ക്രീ​സി​ല്‍. മാ​ഞ്ച​സ്റ്റ​റി​ലെ ഓ​ള്‍ഡ് ട്രാ​ഫോ​ഡ് ഗാ​ല​റി​യി​ലെ ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍ സ്റ്റാ​ന്‍ഡിം​ഗ് ഓ​വേ​ഷ​ന്‍ ന​ല്‍കി​യാ​ണ് ‘പോ​രാ​ളി​പ്പ​ന്തി​നെ’ ക്രീ​സി​ലേ​ക്കാ​ന​യി​ച്ച​ത്. എ​ട്ട് ആ​ഴ്ച​യെ​ങ്കി​ലും വി​ശ്ര​മം വേ​ണ​മെ​ന്ന ഡോ​ക്ട​ര്‍മാ​രു​ടെ നി​ര്‍ദേ​ശ​ം നി​ല​നി​ല്‍ക്കേ, പോ​രാ​ട്ട​വീ​ര്യം വാ​നോ​ള​മെ​ത്തി​ച്ചാ​യി​രു​ന്നു 27കാ​ര​നാ​യ ഋ​ഷ​ഭ് പ​ന്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത എ​ന്‍ട്രി...

358 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ച ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍, ഒ​മ്പ​താം വി​ക്ക​റ്റാ​യാ​ണ് പ​ന്ത് പു​റ​ത്താ​യ​ത്. അ​തും 75 പ​ന്തി​ല്‍ 54 റ​ണ്‍സ് നേ​ടി​യ​ശേ​ഷം.

ഓ... ​പ​ന്ത്; ട്രി​പ്പി​ള്‍ റി​ക്കാ​ര്‍ഡ്

മാ​ഞ്ച​സ്റ്റ​റി​ലെ ആ​ദ്യ​ദി​നം 48 പ​ന്തി​ല്‍ ര​ണ്ട് ഫോ​റും ഒ​രു സി​ക്‌​സും അ​ട​ക്കം 37 റ​ണ്‍സു​മാ​യി ക്രീ​സി​ല്‍ തു​ട​ര​വേ​യാ​ണ് ക്രി​സ് വോ​ക്‌​സി​ന്‍റെ പ​ന്ത് കാ​ലി​ല്‍കൊ​ണ്ട് പ​രി​ക്കേ​റ്റ​ ഋ​ഷ​ഭ് പ​ന്ത് റി​ട്ട​യേ​ര്‍ഡ് ഹ​ര്‍ട്ടാ​യ​ത്. ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്‌​സി​ലെ 102-ാം ഓ​വ​റി​ന്‍റെ നാ​ലാം പ​ന്തി​ല്‍ ഷാ​ര്‍ദു​ള്‍ ഠാ​ക്കൂ​ര്‍ (88 പ​ന്തി​ല്‍ 41) പു​റ​ത്താ​യ​തോ​ടെ ഋ​ഷ​ഭ് പ​ന്ത് വീ​ണ്ടും ക്രീ​സി​ലെ​ത്തി. നേ​രി​ട്ട 69-ാം പ​ന്തി​ല്‍ ഋ​ഷ​ഭ് അ​ര്‍ധ​സെ​ഞ്ചു​റി തി​ക​ച്ചു, താ​ര​ത്തി​ന്‍റെ 18-ാം ടെ​സ്റ്റ് അ​ര്‍ധ​സെ​ഞ്ചു​റി. ഇ​ന്ന​ലെ ഒ​രു സി​ക്‌​സും ഒ​രു ഫോ​റും കൂ​ടി പ​റ​ത്തി. 75 പ​ന്തി​ല്‍ ര​ണ്ട് സി​ക്‌​സും മൂ​ന്നു ഫോ​റും അ​ട​ക്കം 54 റ​ണ്‍സ് നേ​ടി​യ പോ​രാ​ളി പ​ന്തി​നെ ജോ​ഫ്ര ആ​ര്‍ച്ച​ര്‍ ബൗ​ള്‍ഡാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് എ​ന്ന​തി​നു പി​ന്നാ​ലെ ഇം​ഗ്ല​ണ്ടി​ല്‍ ഒ​രു ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടു​ന്ന വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്ന റി​ക്കാ​ര്‍ഡും പ​ന്ത് സ്വ​ന്ത​മാ​ക്കി. ഇം​ഗ്ലീ​ഷ് മു​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ അ​ല​ക് ജ​യിം​സ് സ്റ്റു​വ​ര്‍ട്ട് 1998ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ നേ​ടി​യ 465 റ​ണ്‍സ് എ​ന്ന റി​ക്കാ​ര്‍ഡാ​ണ് ഋ​ഷ​ഭ് പ​ന്ത് (479) മ​റി​ക​ട​ന്ന​ത്. ഇം​ഗ്ല​ണ്ടി​ല്‍ ഒ​രു ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ 50+ സ്‌​കോ​ര്‍ എ​ന്ന റി​ക്കാ​ര്‍ഡും (5) പ​ന്ത് ഇ​ന്ന​ലെ സ്വ​ന്ത​മാ​ക്കി.

ബെ​ന്‍ ഫൈ​ഫ​ര്‍; ച​രി​ത്രം

നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 264 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ് ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് പു​ന​രാ​രം​ഭി​ച്ച​ത്. 19 റ​ണ്‍സ് വീ​ത​വു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഷാ​ര്‍ദു​ള്‍ ഠാ​ക്കൂ​റു​മാ​യി​രു​ന്നു ക്രീ​സി​ല്‍. ഒ​രു റ​ണ്ണു​കൂ​ടി ചേ​ര്‍ത്ത് ര​വീ​ന്ദ്ര ജ​ഡേ​ജ (20) പു​റ​ത്താ​യി. ഷാ​ര്‍ദു​ള്‍ ഠാ​ക്കൂ​ര്‍ അ​ഞ്ച് ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 41 റ​ണ്‍സ് സ്വ​ന്ത​മാ​ക്കി. 90 പ​ന്തി​ല്‍ 27 റ​ണ്‍സു​മാ​യി വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും ഇം​ഗ്ലീ​ഷ് ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തെ ചെ​റു​ത്തു. എ​ന്നാ​ല്‍, അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ അ​ന്‍ഷു​ല്‍ കാം​ബോ​ജ് (0), ജ​സ്പ്രീ​ത് ബും​റ (4) എ​ന്നി​വ​ര്‍ വേ​ഗ​ത്തി​ല്‍ മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 358ല്‍ ​അ​വ​സാ​നി​ച്ചു.

ഇം​ഗ്ല​ണ്ടി​നാ​യി ക്യാ​പ്റ്റ​ന്‍ ബെ​ന്‍ സ്റ്റോ​ക്‌​സ് 24 ഓ​വ​റി​ല്‍ 72 റ​ണ്‍സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 10 സെ​ഞ്ചു​റി​യും അ​ഞ്ച് അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ട​വു​മു​ള്ള ഇ​തി​ഹാ​സ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലും ഇ​തോ​ടെ ബെ​ന്‍ സ്റ്റോ​ക്‌​സ് എ​ത്തി. ഗാ​രി സോ​ബേ​ഴ്‌​സ്, ഇ​യാ​ന്‍ ബോ​തം, ജാ​ക് കാ​ലി​സ് എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് മു​മ്പ് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.


ഇം​ഗ്ലീ​ഷ് മ​റു​പ​ടി കടുപ്പം

ഇം​ഗ്ല​ണ്ടി​ന്‍റെ മ​റു​പ​ടി ഒ​ന്നാം ഇ​ന്നിം​ഗ്സി​നു ത​ട​യി​ടാ​ൻ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ വി​ഷ​മി​ച്ചു. ഓ​പ്പ​ണ​ർ​മാ​രാ​യ സാ​ക് ക്രൗ​ളി​യും (84) ബെ​ൻ ഡ​ക്ക​റ്റും (94) ചേ​ർ​ന്ന് 166 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ര​ണ്ടാം​ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ ഒ​ല്ലി പോ​പ്പും (20) ജോ ​റൂ​ട്ടു​മാ​ണ് (11) ക്രീ​സി​ൽ. 225/2 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ് ഇം​ഗ്ല​ണ്ട്.

ആ​രാ​ധ​ക​രു​ടെ സ​ല്യൂ​ട്ട്....

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ല്‍ വീ​റു​റ്റ പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കു​ന്ന ടീം ​ഇ​ന്ത്യ​യു​ടെ ക​രു​ത്ത് ചോ​ര്‍ത്തി​യാ​ണ് വി​ക്ക​റ്റ് കീ​പ്പ​ര്‍ ഋ​ഷ​ഭ് പ​ന്തി​ന്‍റെ പ​രി​ക്കെ​ത്തി​യ​ത്. മാ​ഞ്ച​സ്റ്റ​റി​ലെ ഓ​ള്‍ഡ് ട്രാ​ഫോ​ഡി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നാ​ലാം ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ബാ​റ്റിം​ഗി​നി​ടെ പ​രി​ക്കേ​റ്റ ഋ​ഷ​ഭ് പ​ന്ത് പ​ര​മ്പ​ര​യി​ല്‍ ഇ​നി ക​ളി​ച്ചേ​ക്കി​ല്ലെ​ന്നു​ള്ള ആ​ശ​ങ്ക​യും ഇ​തി​നി​ടെ ഉ​യ​ര്‍ന്നു. എ​ന്നാ​ല്‍, ഏ​വ​രെ​യും വി​സ്മ​യി​പ്പി​ച്ച് ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍ ബാ​റ്റേ​ന്തി ക്രീ​സി​ലേ​ക്ക്; ഗാ​ല​റി​യി​ല്‍ ആ​വേ​ശ​ത്തി​ര​യി​ള​ക്കം. ഋ​ഷ​ഭ് പ​ന്ത്... ത​ങ്ക​ള്‍ക്ക് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ സ​ല്യൂ​ട്ട്...

മാ​ഞ്ച​സ്റ്റ​റി​ലെ ആ​ദ്യ​ദി​നം സാ​യ് സു​ദ​ര്‍ശ​നൊ​പ്പം നാ​ലാം വി​ക്ക​റ്റി​ല്‍ 72 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​മാ​യി ഇ​ന്ത്യ​യെ മു​ന്നോ​ട്ടു ന​യി​ക്കു​മ്പോ​ഴാ​യി​രു​ന്നു പ​ന്ത് കൊ​ണ്ട് ഋ​ഷ​ഭ് പ​ന്തി​ന്‍റെ വ​ല​ത് കാ​ല്‍പ​ത്തി​ക്കു പ​രി​ക്കേ​റ്റ​തും മൈ​താ​നം​വി​ടേ​ണ്ടി​വ​ന്ന​തും. കാ​ല്‍മു​റി​ഞ്ഞ്, നീ​രു​വ​ന്ന ഋ​ഷ​ഭ് പ​ന്തി​നു പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​തോ​ടെ ഗോ​ള്‍ഫ് കാ​ര്‍ട്ടി​ലാ​ണ് താ​ര​ത്തെ മൈ​താ​ന​ത്തി​നു പു​റ​ത്തേ​ക്കെ​ത്തി​ച്ച​ത്.

ബി​സി​സി​ഐ കുറിപ്പ്

പ​രി​ക്കേ​റ്റ ഋ​ഷ​ഭ് പ​ന്ത് നാ​ലാം ടെ​സ്റ്റി​ല്‍ വി​ക്ക​റ്റ് കീ​പ്പിം​ഗ് ന​ട​ത്തി​ല്ലെ​ന്നും പ​ക​രം ധ്രു​വ് ജു​റെ​ൽ ആ​യി​രി​ക്കും ഗ്ലൗ ​അ​ണി​യു​ക​യെ​ന്നും ബി​സി​സി​ഐ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഋ​ഷ​ഭ് പ​ന്ത് ബാ​റ്റു​മാ​യി ക്രീ​സി​ലെ​ത്തു​മെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് താ​രം മു​ട​ന്തി സ്റ്റെ​പ്പു​ക​ള്‍ ഇ​റ​ങ്ങി ക്രീ​സി​ലേ​ക്ക് എ​ത്തി​യ​ത്. അ​തേ​സ​മ​യം, 31ന് ​ഓ​വ​ലി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം ടെ​സ്റ്റി​ല്‍ ഋ​ഷ​ഭ് പ​ന്ത് ഉ​ണ്ടാ​കു​മോ എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല.

പ​രി​ക്കേ​റ്റ കാ​ലു​മാ​യി പ​ന്തി​നെ ക​ളി​പ്പി​ച്ച​തി​ല്‍ വി​മ​ര്‍ശ​ന​മു​ന്ന​യി​ക്കു​ന്ന​വ​രു​ണ്ടെ​ന്ന​തും മ​റ്റൊ​രു യാ​ഥാ​ര്‍ഥ്യം. ഋ​ഷ​ഭ് പ​ന്തി​ന്‍റെ കാ​ല്‍പ​ത്തി​ക്കു ചെ​റി​യ​പൊ​ട്ട​ലു​ള്ള​തി​നാ​ല്‍ ആ​റ് മു​ത​ല്‍ എ​ട്ട് ആ​ഴ്ച​വ​രെ വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നു ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍ട്ട്.

രണ്ടാമതും പ​രി​ക്ക്

2022 ഡി​സം​ബ​ര്‍ 30നു ​ജീ​വ​ന്‍ത​ന്നെ പൊ​ലി​ഞ്ഞേ​ക്കാ​വു​ന്ന കാ​റ​പ​ക​ട​ത്തി​നു​ശേ​ഷം 2024 ഐ​പി​എ​ല്ലി​ലൂ​ടെ​യാ​ണ് ഋ​ഷ​ഭ് പ​ന്ത് സ​ജീ​വ ക്രി​ക്ക​റ്റി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രേ ലോ​ഡ്‌​സി​ല്‍ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​നം കീ​പ്പിം​ഗി​നി​ടെ ചൂ​ണ്ടു​വി​ര​ലി​ല്‍ പ​ന്ത് കൊ​ണ്ടും താ​ര​ത്തി​നു പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ര്‍ന്ന് ലോ​ഡ്‌​സി​ല്‍ പ​ന്തി​നു പ​ക​രം ധ്രു​വ് ജു​റെ​ലാ​ണ് ഇ​ന്ത്യ​ക്കാ​യി ഗ്ലൗ ​അ​ണി​ഞ്ഞ​ത്.