എം.എസ്. ശ്രീക്കുട്ടന് കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും
Tuesday, July 22, 2025 2:22 AM IST
കൊച്ചി: മലയാളി താരം എം.എസ്. ശ്രീക്കുട്ടന് കേരള ബ്ലാസ്റ്റേഴ്സുമായി 2027 വരെയുള്ള പുതിയ കരാറില്‍ ഒപ്പുവച്ചു.
തിരുവനന്തപുരം സ്വദേശിയായ ശ്രീക്കുട്ടന് കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി സിസ്റ്റത്തിലൂടെ വളര്‍ന്നുവന്ന താരമാണ്. 2022ല്‍ ബ്ലാസ്റ്റേഴ്സിന്റെ റിസര്‍വ് ടീമിനൊപ്പം ചേര്‍ന്ന അദ്ദേഹം ഡെവലപ്മെന്റ് ലീഗ്, ഡ്യൂറന്റ് കപ്പ് എന്നിവയുള്‍പ്പെടെ വിവിധ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
റിസര്‍വ് ടീമിലെ തകര്‍പ്പന്‍ പ്രകടനം 2023-24 സീസണില്‍ സീനിയര്‍ ടീമില്‍ എത്തിച്ചു. ഫസ്റ്റ് ടീമിനൊപ്പം പരിശീലനം തുടര്‍ന്ന അദ്ദേഹം ഈ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ ടീമിനുവേണ്ടി രണ്ടു മത്സരങ്ങളില്‍ കളിക്കുകയും മോഹന്‍ ബഗാനെതിരേ ഒരു ഗോള്‍ നേടുകയും ചെയ്തു. പെട്ടെന്നുള്ള മുന്നേറ്റങ്ങളിലൂടെ ഗോള്‍ നേടാന്‍ കഴിവുള്ള താരമാണ് ശ്രീക്കുട്ടന്. എല്ലാ തലങ്ങളിലും വളരാന്‍ ക്ലബ് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് ശ്രീക്കുട്ടന് പ്രതികരിച്ചു.