മയാമി തോറ്റു
Thursday, July 17, 2025 11:54 PM IST
സിന്‍സിനാറ്റി: മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ഫുട്ബോളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്കു തോല്‍വി.
എഫ്സി സിന്‍സിനാറ്റി 3-0ന് ഇന്റര്‍ മയാമിയെ തകര്‍ത്തു. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മെസിയുടെ ഇരട്ടഗോളുകളിലൂടെ നാലു ജയവും ഒരു സമനിലയും സ്വന്തമാക്കിയെത്തിയ ഇന്റര്‍ മയാമിയുടെ അപരാജിതയാത്ര ഇതോടെ അവസാനിച്ചു.
ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്റര്‍ മയാമി 38 പോയിന്റുമായി അഞ്ചാമതാണ്. 46 പോയിന്റുമായി ഫിലാഡല്‍ഫിയയാണ് തലപ്പത്ത്.