ജ​​​​​റൂ​​​​​സ​​​​​ലെം: ഗാ​​​​​സ​​​​​യി​​​​​ലെ ഹോ​​​​​ളി ഫാ​​​​​മി​​​​​ലി ക​​​​​ത്തോ​​​​​ലി​​​​​ക്കാ പ​​​​​ള്ളി​​​​​ക്കു നേ​​​​​ർ​​​​​ക്ക് ഇ​​​​​സ്രേ​​​​​ലി സേ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ ഷെ​​​​​ല്ലാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ര​​​​​ണ്ടു പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. 60 വ​​​​​യ​​​​​സു​​​​​ള്ള കെ​​​യ​​​ർ​​​ടേ​​​ക്ക​​​റും 84 വ​​​​​യ​​​​​സു​​​​​ള്ള സ്ത്രീ​​​​​യും ​​ആ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.

ഗാ​​​​​സ​​​​​യി​​​​​ലെ ഏ​​​​​ക ക​​​​​ത്തോ​​​​​ലി​​​​​ക്കാ പ​​​​​ള്ളി​​​​​യാ​​​​​ണ് ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്. പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ. ​​​​​ഗ​​​​​ബ്രി​​​​​യേ​​​​​ൽ റൊ​​​​​മാ​​​​​നെ​​​​​ല്ലി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ര​​​​ണ്ടു പേ​​​​ർ​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ഉ​​​​​റ്റ സു​​​​​ഹൃ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു ഫാ. ​​​​​റൊ​​​​​മാ​​​​​നെ​​​​​ല്ലി. ഗാ​​​​​സാ യു​​​​​ദ്ധ​​​​​ത്തി​​​​​നി​​​​​ടെ ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യും ഫാ. ​​​​​റൊ​​​​​മാ​​​​​നെ​​​​​ല്ലി​​​​​യും ദി​​​​​വ​​​​​സ​​​​​വും സം​​​​​സാ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ഫാ. ​​​​​റൊ​​​​​മാ​​​​​നെ​​​​​ല്ലി​​​​​യു​​​​​ടെ പ​​​​​രി​​​​​ക്ക് സാ​​​​​ര​​​​​മു​​​​​ള്ള​​​​​ത​​​​​ല്ല.

ക്രൈ​​​​​സ്ത​​​​​വ​​​​​രും മു​​​​​സ്‌​​​​​ലിം​​​​​ക​​​​​ളും അ​​​​​ട​​ക്കം നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു പ​​​​​ല​​​​​സ്തീ​​​​​ൻ​​​​​കാ​​​​​ർ അ​​​​​ഭ​​​​​യം തേ​​​​​ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന പ​​​​​ള്ളി​​വ​​​​​ള​​​​​പ്പി​​​​​ൽ ഇ​​​​​സ്രേ​​​​​ലി ഷെ​​​​​ല്ലിം​​​​​ഗി​​​​​ൽ നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​മു​​​​​ണ്ടാ​​​​​യി. നി​​​ര​​​വ​​​ധി കു​​​ട്ടി​​​ക​​​ളും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രും ഇ​​​വി​​​ടെ ക​​​ഴി​​​യു​​​ന്നു​​​ണ്ട്. അ​​​ൽ-​​​അ​​​ഹ്‌​​​ലി ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ തൊ​​​ട്ട​​​ടു​​​ത്താ​​​യാ​​​ണ് ഹോ​​​ളി ഫാ​​​മി​​​ലി പ​​​ള്ളി സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്.


ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ മാ​​​പ്പു ചോ​​​ദി​​​ച്ചു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന പ​​​റ​​​ഞ്ഞു. ഹോ​​​ളി ഫാ​​​മി​​​ലി പ​​​ള്ളി​​​ക്കു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നെ​​​തി​​​രേ രൂ​​​ക്ഷവി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി രം​​​ഗ​​​ത്തെ​​​ത്തി. ഗാ​​​സ​​​യിൽ ​അ​വ​ശേ​ഷി​ക്കു​ന്ന 1000 ക്രൈ​​​സ്ത​​​വ​​​രി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​വും ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണ്.