ഇന്തോനേഷ്യയിൽ സ്പീഡ് ബോട്ട് മറിഞ്ഞ് 11 പേരെ കാണാതായി
Wednesday, July 16, 2025 1:00 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ മെന്റവായ് ദ്വീപുകൾക്ക് സമീപം സ്പീഡ് ബോട്ട് മറിഞ്ഞ് 11 പേരെ കാണാതായി.
ഏഴ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിൽ തിങ്കളാഴ്ചയായിരുന്നു അപകടം.