സിറിയയിൽ ഇസ്രേലി ആക്രമണം
Thursday, August 28, 2025 3:53 AM IST
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇസ്രേലി സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. നഗരത്തിന്റെ തെക്കൻ പ്രാന്തത്തിൽ കിസ്വ എന്ന സ്ഥലത്തായിരുന്നു ആക്രമണം.