ഉത്തരകൊറിയൻ ഭടന്മാർ അതിർത്തി കടന്നു; വെടിയുതിർത്ത് ദക്ഷിണകൊറിയൻ സേന
Sunday, August 24, 2025 3:15 AM IST
സീയൂൾ: അതിർത്തി ലംഘിച്ച ഉത്തരകൊറിയൻ ഭടന്മാരെ പിന്തിരിപ്പിക്കാൻ മുന്നറിപ്പുവെടി ഉതിർത്തതായി ദക്ഷിണകൊറിയ. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് ദക്ഷിണകൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു. ഉത്തരകൊറിയൻ ഭടന്മാർ വൈകാതെ തിരിച്ചുപോയി.
യന്ത്രത്തോക്ക് ഉപയോഗിച്ച് പത്തു തവണ വെടി ഉതിർത്തുവെന്ന് ഉത്തരകൊറിയൻ സൈന്യം അറിയിച്ചു. ദക്ഷിണകൊറിയൻ സേന മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾക്കു പ്രത്യാഘാതം ഉണ്ടാകാമെന്നും ഉത്തരകൊറിയൻ സേന കൂട്ടിച്ചേർത്തു.
ദക്ഷിണകൊറിയയിലെ പുതിയ പ്രസിഡന്റ് ലീ ജേ മിയുംഗ് ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നീക്കങ്ങൾ നടത്തവേയാണ് ഈ സംഭവം.