നൈജീരിയയിൽ മോസ്കിൽ ഭീകരാക്രമണം; 50 മരണം
Friday, August 22, 2025 3:42 AM IST
അബുജ: നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ കാറ്റ്സിന സംസ്ഥാനത്ത് മോസ്കിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു.
60 ഓളം പേരെ ഭീകരർ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മാലും ഫാഷി ജില്ലയിലെ ഉൾനാടൻ പ്രദേശമായ ഉൻഗുവാൻ മാന്റോയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മോസ്കിനുള്ളിൽ പ്രഭാതനിസ്കാരത്തിൽ പങ്കെടുക്കുകയായിരുന്ന വിശ്വാസികളിൽ 30 പേരെ വെടിവച്ചു കൊലപ്പെടുത്തിയതായും 20ഓളം പേരെ ജീവനോടെ തീവച്ചു കൊലപ്പെടുത്തിയതായും പ്രദേശത്തെ ജനപ്രതിനിധിയായ ആമിനു ഇബ്രാഹിം അറിയിച്ചു.
ഭീകരർ ബൈക്കുകളിലാണ് എത്തിയത്. പ്രദേശത്തെ രണ്ടു ഗ്രാമങ്ങൾ ആക്രമിക്കാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയതായി പോലീസ് വക്താവ് അബൂബക്കർ സാദിഖ് ആലിയു പറഞ്ഞു. എങ്കിലും ഗ്രാമവാസികൾക്കു നേരേ ഭീകരർ വെടിവയ്ക്കുകയും നിരവധി വീടുകൾക്ക് തീവയ്ക്കുകയും ചെയ്തു.