കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 27 മരണം
Friday, August 15, 2025 1:45 AM IST
റോം: ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റക്കാരുടെ രണ്ടു ബോട്ടുകൾ മെഡിറ്ററേനിയൻ കടലിൽ മുങ്ങി 27 പേർ മരിച്ചു. ഇറ്റലിയിലെ ലാംപഡൂസ ദ്വീപിനു സമീപമായിരുന്നു ദുരന്തം.
ലിബിയയിൽനിന്നു പുറപ്പെട്ട രണ്ടു ബോട്ടുകളിലായി തൊണ്ണൂറിലധികം പേർ ഉണ്ടായിരുന്നു. 60 പേരെ രക്ഷപ്പെടുത്തി.
ഒരു ബോട്ട് ആദ്യം മുങ്ങുകയായിരുന്നു. ഇതിലുണ്ടായിരുന്നവർ രക്ഷപ്പെടാനായി കയറിയപ്പോൾ രണ്ടാമത്തേതും മുങ്ങി.
ഈ വർഷം മെഡിറ്ററേനിയനിൽ എഴുനൂറിലേറെ കുടിയേറ്റക്കാരാണ് മുങ്ങിമരിച്ചത്.