വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി: ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ മൊ​​സാം​​ബി​​ക്കി​​ൽ ആ​​റു ക്രൈ​​സ്ത​​വ​​രെ ഇ​​സ്ലാ​​മി​​ക് സ്റ്റേ​​റ്റ് ഭീ​​ക​​ര​​ർ ത​​ല​​യ​​റ​​ത്തു കൊ​​ല​​പ്പെ​​ടു​​ത്തി. നി​​ര​​വ​​ധി ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​​ളും വീ​​ടു​​ക​​ളും ഭീ​​ക​​ര​​ർ തീ​വ​ച്ചു ന​ശി​പ്പി​ച്ചു.

ചി​​യു​​ർ ജി​​ല്ല​​യി​​ലെ നാ​​ലു ഗ്രാ​​മ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ക്രൈ​​സ്ത​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​ന്ന​​ത് നി​​ശ​​ബ്ദ വം​​ശ​​ഹ​​ത്യ​​യാ​​ണെ​​ന്ന് വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​യാ​​യ മി​​ഡി​​ൽ ഈ​​സ്റ്റ് മീ​​ഡി​​യ റി​​സ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് (എം​​ഇ​​എം​​ആ​​ർ​​ഐ) പ​​റ​​ഞ്ഞു.


ഐ​​എ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ സം​​ഘ​​ട​​ന പു​​റ​​ത്തു​​വി​​ട്ടു. ഇ​​സ്ലാ​​മി​​ക് സ്റ്റേ​​റ്റ് സെ​​ൻ​​ട്ര​​ൽ ആ​​ഫ്രി​​ക്ക പ്രോ​​വി​​ൻ​​സ് (ഐ​​എ​​സ് സി​​എ​​പി) ആ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. മൊ​​സാം​​ബി​​ക്കി​​ൽ എ​​ട്ടു വ​​ർ​​ഷ​​മാ​​യി ഐ​​എ​​സ് ഭീ​​ക​​ര​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​വ​​രു​​ന്നു. റു​​വാ​​ണ്ട​​ൻ സൈ​​ന്യ​​മാ​​ണ് ഐ​​എ​​സി​​നെ തു​​ര​​ത്താ​​ൻ മൊ​​സാം​​ബി​​ക്കി​​നെ സ​​ഹാ​​യി​​ക്കു​​ന്ന​​ത്.

ജൂ​​ലൈ​​യി​​ൽ റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് കോം​​ഗോ​​യി​​ൽ ഐ​​എ​​സ് ഭീ​​ക​​ര​​ർ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 45 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.