ഇസ്രേലി എയർലൈൻസ് ഓഫീസ് വികൃതമാക്കി
Thursday, August 7, 2025 11:03 PM IST
പാരീസ്: ഇസ്രേലി ദേശീയ എയർലൈൻസായ എൽ അല്ലിന്റെ പാരീസിലെ ഓഫീസിന്റെ മുൻവശം ചുവന്ന ചായം പൂശി വികൃതമാക്കി.
‘ഫ്രീ പലസ്തീൻ’ പോലുള്ള വാചകങ്ങളും എഴുതിവച്ചു. ഫ്രഞ്ച് ഗതാഗത മന്ത്രി ഫിലിപ്പെ താബറോട്ട് സംഭവത്തെ അപലിക്കുകയും വിദ്വേഷപ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.