ഇസ്രയേലിനു രഹസ്യം ചോർത്തിയ ഇറേനിയൻ ആണവ ശാസ്ത്രജ്ഞന് വധശിക്ഷ
Thursday, August 7, 2025 11:03 PM IST
ടെഹ്റാൻ: ഇസ്രയേലിന് രഹസ്യം ചോർത്തി നല്കിയ ആണവ ശാസ്ത്രജ്ഞനെ ഇറേനിയൻ സർക്കാർ വധശിക്ഷയ്ക്കു വിധേയനാക്കി.
റൂസ്ബേ വാഡി എന്ന ശാസ്ത്രജ്ഞനാണു വധിക്കപ്പെട്ടത്. ഇസ്രയേൽ ജൂണിൽ ഇറാനെതിരേ നടത്തിയ ആക്രമണത്തിൽ ഇയാൾ നല്കിയ വിവരങ്ങൾ ഉപകാരപ്പെട്ടിരുന്നുവെന്നാണു കണ്ടെത്തൽ.
ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാർ വിയന്നയിൽവച്ചാണ് ഇയാളെ പരിചയപ്പെട്ടത്. ക്രിപ്റ്റോ കറൻസി അക്കൗണ്ട് വഴിയാണു പ്രതിഫലം നല്കിയത്.
ദീർഘകാലം രാജ്യത്തെ ഒറ്റിയാൽ വിദേശ പാസ്പാർട്ട് തരപ്പെടുത്തിക്കൊടുക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഫോർഡോ, നതാൻസ് എന്നീ ആണവകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇയാൾ മൊസാദിനു നല്കിയത്. ബുധനാഴ്ചയാണു വധശിക്ഷ നടപ്പാക്കിയത്.