യുക്രെയ്ൻ ആക്രമണം; റഷ്യൻ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം
Monday, August 4, 2025 11:38 PM IST
മോസ്കോ: തെക്കൻ റഷ്യയിലെ വോൾവോഗ്രാഡിൽ യുക്രെയ്ൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തമുണ്ടായി.
അപ്രതീക്ഷിതമായി ഡ്രോൺ റെയിൽവേ ട്രാക്കിൽ പതിക്കുകയായിരുന്നുവെന്നു റഷ്യൻ വൃത്തങ്ങൾ പറഞ്ഞു. സംഭവത്തെത്തുടർന്ന് പ്രദേശത്തെ ട്രെയിൽ സർവീസുകൾ വൈകി.
ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകളും മണിക്കൂറുകളോളം നിർത്തിവയ്ക്കേണ്ടിവന്നു.