റോഡ് സുരക്ഷയിൽ ഹെൽസിങ്കി മാതൃക; കഴിഞ്ഞ വർഷം വാഹനാപകടമരണമില്ല
Monday, August 4, 2025 1:54 AM IST
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങൾ എന്ന നേട്ടത്തിനു പുറമെ മറ്റൊരു നേട്ടംകൂടി ഫിൻലൻഡിനു സ്വന്തം. തലസ്ഥാനമായ ഹെൽസിങ്കിയിൽ കഴിഞ്ഞ വർഷം ഒറ്റ വാഹനാപകടമരണംപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണു പുതിയ നേട്ടം. അഞ്ചരലക്ഷത്തിലേറെ പേർ താമസിക്കുന്ന ഈ നഗരത്തിലെ റോഡ് സുരക്ഷ എത്രമാത്രം കർശനമായി ജനങ്ങൾ പാലിക്കുന്നുവെന്നതിന്റെ ഉദാഹരണംകൂടിയാണ് ഈ നേട്ടം.
നഗരത്തിലെ പകുതിയോളം റോഡുകളിൽ വേഗപരിധി 30 കിലോമീറ്ററാണ്. മാത്രമല്ല, തോന്നുംപടിയുള്ള പാർക്കിംഗും മത്സരയോട്ടവുമില്ല. സ്വന്തമായി ആഡംബരവാഹനങ്ങളുണ്ടെങ്കിലും യാത്രയ്ക്കായി പൊതു ഗതാഗത സർവീസുകൾ ഉപയോഗപ്പെടുത്തുന്നതും ഇന്നാട്ടുകാരുടെ പതിവുശീലമാണ്.