യുഎസിൽ വയോധികരായ നാല് ഇന്ത്യൻ വംശജർ മരിച്ചു
Monday, August 4, 2025 1:54 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ കാണാതായ വയോധികരായ നാല് ഇന്ത്യൻ വംശജരെ കാറപകടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
ന്യൂയോർക്ക് ബഫലോ സ്വദേശികളായ ആശാ ദിവാൻ-കിഷോർ ദിവാൻ, ഗീതാ ദിവാൻ-ശൈലേഷ് ദിവാൻ ദന്പതികളാണു മരിച്ചത്. വെസ്റ്റ് വിർജീനിയയിലെ മാർഷൽ കൗണ്ടിയിൽ ഇവരുടെ കാറും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.
ന്യൂയോർക്കിൽനിന്ന് വെസ്റ്റ് വിർജീനിയയിലെ പ്രഭുപാദ പാലസ് ഓഫ് ഗോൾഡ് തീർഥാടന കേന്ദ്രത്തിലേക്കു പുറപ്പെട്ടതായിരുന്നു. ജൂലൈ 29ന് പെൻസിൽവേനിയയിലെ ഒരു റസ്റ്ററന്റിലാണ് ഇവരെ അവസാനമായി കണ്ടത്.