ടെ​​ക്സ​​സ്: ആ​​മ​​സോ​​ൺ മേ​​ധാ​​വി ജെ​​ഫ് ബെ​​സോ​​സി​​ന്‍റെ സ്വ​​കാ​​ര്യ ബ​​ഹി​​രാ​​കാ​​ശ ക​​മ്പ​​നി​​യാ​​യ ബ്ലൂ ​​ഒ​​റി​​ജി​​ൻ വീ​​ണ്ടും സ​​ഞ്ചാ​​രി​​ക​​ളു​​മാ​​യി ബ​​ഹി​​രാ​​കാ​​ശ​​ത്തേ​​ക്ക്.

ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നു​​ൾ​​പ്പെ​​ടെ ആ​​റു സ​​ഞ്ചാ​​രി​​ക​​ളു​​മാ​​യി ബ്ലൂ ​​ഒ​​റി​​ജി​​ന്‍റെ ന്യൂ​​ഷെ​​പ്പഡ് പേ​​ട​​കം ഇ​​ന്ന് ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം ആ​​റി​​ന് പ​​ടി​​ഞ്ഞാ​​റ​​ൻ ടെ​​ക്സ​​സി​​ലെ വി​​ക്ഷേ​​പ​​ണ​​ത്ത​​റ​​യി​​ൽ​​നി​​ന്നു യാ​​ത്ര​​യാ​​കും. രാ​​ജ്യാ​​ന്ത​​ര​​ത​​ല​​ത്തി​​ൽ അം​​ഗീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ബ​​ഹി​​രാ​​കാ​​ശ അ​​തി​​ർ​​ത്തി​​യാ​​യ കാ​​ർ​​മ​​ൻ ലൈ​​നി​​നു​​ മു​​ക​​ളി​​ൽ വ​രെ​യാ​ണു യാ​ത്ര.

ആ​​ഗ്ര​​യി​​ൽ ജ​​നി​​ച്ചു​​വ​​ള​​ർ​​ന്ന് അ​മേ​രി​ക്ക​യി​ൽ പൗ​ര​ത്വ​മു​ള്ള റി​​യ​​ൽ എ​​സ്റ്റേ​​റ്റ് നി​​ക്ഷേ​​പ​​ക​​ൻ അ​​ര​​വി​​ന്ദ​​ർ സിം​​ഗ് ബാ​​ഹ​​ലാ​ണ് ദൗ​ത്യ​സം​ഘ​ത്തി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ. പൈ​​ല​​റ്റ് ലൈ​​സ​​ൻ​​സ് നേ​​ടി​​യി​​ട്ടു​​ള്ള ഇ​​ദ്ദേ​​ഹം യാ​​ത്ര ഹ​​ര​​മാ​​ക്കി​​യി​​ട്ടു​​ള്ള വ്യ​​ക്തി​​കൂ​​ടി​​യാ​​ണ്.


വി​​നോ​​ദസ​​ഞ്ചാ​​രി​​ക​​ള്‍​ക്കാ​​യി പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ പേ​​ട​​ക​​മാ​​ണ് ന്യൂ ​​ഷെ​​പ്പേ​​​ഡ് ക്യാ​​പ്‌​​സ്യൂ​​ൾ. ഇ​​തി​​ൽ ആ​​റു​പേ​​ര്‍​ക്ക് സ​​ഞ്ച​​രി​​ക്കാാം. യാ​ത്ര ബ്ലൂ ​​ഒ​​റി​​ജി​​ന്‍റെ വെ​​ബ്‌​​കാ​​സ്റ്റി​​ലൂ​​ടെ ഇ​​തു സം​​പ്രേ​​ഷ​​ണം ചെ​​യ്യും.

ബ്ലൂ ​​ഒ​​റി​​ജി​​ന്‍റെ 34-ാമ​​ത് ദൗ​​ത്യ​​മാ​​ണി​​ത്. ഇ​​തി​​നോ​​ട​​കം ബ്ലൂ ​​ഒ​​റി​​ജി​​ൻ 70 ഓ​​ളം പേ​​രെ രാ​​ജ്യാ​​ന്ത​​ര​​ത​​ല​​ത്തി​​ൽ അം​​ഗീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ബ​​ഹി​​രാ​​കാ​​ശ അ​​തി​​ർ​​ത്തി​​യാ​​യ കാ​​ർ​​മ​​ൻ ലൈ​​നി​​നു​​മു​​ക​​ളി​​ൽ എ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

2000ത്തി​​ലാ​​ണ് ബ​​ഹി​​രാ​​കാ​​ശ ടൂ​​റി​​സം എ​​ന്ന ആ​​ശ​​യ​​ത്തി​​ല്‍ ജെ​​ഫ് ബെ​​സോ​​സ് ബ്ലൂ ​​ഒ​​റി​​ജി​​ന്‍ സ്ഥാ​​പി​​ക്കു​​ന്ന​​ത്.