ട്രെയിനും ബസും കൂട്ടിയിടിച്ചു
Monday, August 4, 2025 11:38 PM IST
മോസ്കോ: വടക്കുപടിഞ്ഞാറൻ റഷ്യയിലെ ലെനിൻഗ്രാഡിൽ ചരക്കുതീവണ്ടി ബസിലിടിച്ച് ഒരാൾ മരിച്ചു. 11 പേർക്കു പരിക്കേറ്റു.
ബസ് റെയിൽപാളത്തിലേക്ക് ഓടിച്ചുകയറ്റിയതാണ് അപകടത്തിനു കാരണം. ട്രെയിൻ ഡ്രൈവർ ബ്രേക്കിട്ടെങ്കിലും കൂട്ടിയിടി ഒഴിവാക്കാൻ കഴിഞ്ഞില്ല.