ലഗേജ് ബാഗിൽ രണ്ടു വയസുള്ള പെൺകുഞ്ഞ്; യുവതി അറസ്റ്റിൽ
Monday, August 4, 2025 11:38 PM IST
വെല്ലിംഗ്ടൺ: ബസിലെ ലഗേജ് ബാഗിൽ രണ്ടുവയസുള്ള പെൺകുഞ്ഞിനെ കണ്ടെത്തിയതിനെത്തുടർന്ന് ഇരുപത്തേഴുകാരി അറസ്റ്റിൽ.
ഞായറാഴ്ച വടക്കൻ ന്യൂസിലൻഡിലെ കെയ്വാക്ക എന്ന ചെറു പട്ടണത്തിലായിരുന്നു സംഭവം.
യുവതി ബസിൽ ലഗേജ് സൂക്ഷിക്കുന്ന സ്ഥലം തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ബാഗ് അനങ്ങുന്നതു കണ്ട ഡ്രൈവറാണു പോലീസിനെ വിവരമറിയിച്ചത്.
ബാഗ് തുറന്നപ്പോൾ കുഞ്ഞിനെ കണ്ടെത്തി. ചൂടു മൂലമുള്ള വിഷമം ഒഴിച്ചാൽ കുട്ടിക്കു മറ്റു പരിക്കുകളില്ല. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയും കുഞ്ഞും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയിട്ടില്ല.