ലോ​​​സ് ഏ​​​ഞ്ച​​​ല​​​സ്: യു​​​എ​​​സി​​​ലെ ലോ​​​സ് ഏ​​​ഞ്ച​​​ല​​​സി​​​ൽ ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടുപേ​​​ർ കൊ​​​ല്ല​​​പ്പെ​​ട്ടു. ആ​​​റ് പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഹാ​​​ർ​​​ഡ് സ​​​മ്മ​​​ർ മ്യൂ​​​സി​​​ക് ഫെ​​​സ്റ്റി​​​വ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

രാ​​​ത്രി ഒ​​​രു മ​​​ണി​​​യോ​​​ടെ​​​ഈ​​​സ്റ്റ് ഫോർട്ടീൻത് ​​​പ്ലേ​​​സി​​​ലും ഗ്രി​​​ഫി​​​ത്ത് അ​​​വ​​​ന്യൂ​​​വി​​​ലു​​​മാ​​​ണ് വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ന്ന​​​ത്. ഇ​​​വി​​​ടെ നി​​​ര​​​വ​​​ധി പാ​​​ർ​​​ട്ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


പ​​​രി​​​ക്കേ​​​റ്റ ആ​​​റു പേ​​​രും 26നും 62​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്. ശ​​​നി​​​യും ഞാ​​​യ​​​റു​​​മാ​​​ണു മ്യൂ​​​സി​​​ക് ഫെ​​​സ്റ്റി​​​വ​​​ൽ ന​​​ട​​​ന്ന​​​ത്. അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.