ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ൽ അ​​ടു​​ത്ത വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തു​​മെ​​ന്ന് ബം​​ഗ്ലാ​​ദേ​​ശ് മു​​ഖ്യ ഉ​​പ​​ദേ​​ഷ്ടാ​​വ് മു​​ഹ​​മ്മ​​ദ് യൂ​​ന​​സ് പ്ര​​ഖ്യാ​​പി​​ച്ചു. ടെ​​ലി​​വി​​ഷ​​നി​​ലൂ​​ടെ രാ​​ഷ്‌​​ട്ര​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യ​​വേ​​യാ​​യി​​രു​​ന്നു പ്ര​​ഖ്യാ​​പ​​നം.

പ്ര​​ധാ​​ന​​മ​​ന്ത്രി ഷേ​​ഖ് ഹ​​സീ​​ന​​യെ പു​​റ​​ത്താ​​ക്കി​​യ വി​​ദ്യാ​​ർ​​ഥി പ്ര​​ക്ഷോ​​ഭ​​ത്തി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​ക​​ദി​​ന​​ത്തി​​ലാ​​യിരു​​ന്നു മു​​ഹ​​മ്മ​​ദ് യൂ​​ന​​സ് രാ​​ഷ്‌​​ട്ര​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത​​ത്. റം​​സാ​​നു​​ മു​​ന്പാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ഫെ​​ബ്രു​​വ​​രി 17നോ 18​​നോ ആ​​യി​​രി​​ക്കും റം​​സാ​​ൻ മാ​​സം ആ​​രം​​ഭി​​ക്കു​​ക.