നിമിഷപ്രിയ: അറ്റോര്‍ണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരന്
Sunday, August 10, 2025 2:15 AM IST
സന: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയില്‍ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദുൾ ഫത്താഹ് മെഹ്ദി.
വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി ആവശ്യപ്പെട്ടു അറ്റോര്‍ണി ജനറലിനെ കണ്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
വധശിക്ഷ നീട്ടിവച്ചിട്ടു ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി മെഹ്ദി കഴിഞ്ഞദിവസം പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. മധ്യസ്ഥശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും കത്തിൽ പറഞ്ഞിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണു തലാലിന്റെ സഹോദരന് വീണ്ടും പ്രതികരിച്ചിരിക്കുന്നത്.