അർമേനിയ-അസർബൈജാൻ സമാധാനക്കരാർ: ‘ട്രംപ് ഇടനാഴി’ തടയുമെന്ന് ഇറാൻ
Monday, August 11, 2025 1:45 AM IST
ടെഹ്റാൻ: അർമേനിയ-അസർബൈജാൻ സമാധാന ഉടന്പടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പേരിൽ നിർമിക്കുന്ന പ്രത്യേക ഇടനാഴി തടയുമെന്ന് ഇറാൻ.
അസൈർബാജാനെയും അസർബൈജാന്റെ വിദൂര പ്രദേശമായ നഖ്ചിവാനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഇടനാഴി തെക്കൻ അർമേനിയയിലൂടെയാണ് കടന്നുപോകുന്നത്. ഇറാന് ഇരു രാജ്യങ്ങളുമായും അതിർത്തിയുണ്ട്.
‘ട്രംപ് റൂട്ട് ഫോർ ഇന്റർനാഷണൽ പീസ് ആൻസ് പ്രോസ്പെരിറ്റി’ എന്നു പേരിട്ടിരിക്കുന്ന ഇടനാഴി തടയുമെന്നാണ് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ ഉപദേഷ്ടാവ് അലി അക്ബർ വെലയാതി പറഞ്ഞിരിക്കുന്നത്. ട്രംപിന്റെ ചാവേറുകളുടെ ശവപ്പറന്പാരിയിരിക്കും ഇടനാഴിയെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ട്രംപിന്റെ മധ്യസ്ഥതയിലാണ് അർമേനിയയും അസർബൈജാനും മൂന്നര പതിറ്റാണ്ടു നീണ്ട ശത്രുത അവസാനിപ്പിക്കാൻ ധാരണയായത്.