20 മൊസാദ് ഏജന്റുമാരെ പിടികൂടിയെന്ന് ഇറാൻ
Sunday, August 10, 2025 2:15 AM IST
ടെഹ്റാൻ: ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ 20 ഏജന്റുമാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ അറസ്റ്റ് ചെയ്തതായി ഇറാൻ.
നിരപരാധികളെന്നു കണ്ട് ഇവരിൽ ചിലരെ വിട്ടയച്ചതായും ജുഡീഷറി വക്താവ് അസ്ഗർ ജാഹൻഗിരി പറഞ്ഞു.
സയണിസ്റ്റ് ഭരണകൂടത്തിന്റെ ഏജന്റുമാരോട് രാജ്യത്തിന്റെ ജുഡീഷറി യാതൊരു ദാക്ഷിണ്യവും കാട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാരവൃത്തി ആരോപിച്ച് ഈ വർഷം ഇറാൻ എട്ടുപേരെ വധശിക്ഷയ്ക്കു വിധേയരാക്കിയതായാണു റിപ്പോർട്ട്. ഏറ്റവുമൊടുവിൽ കഴിഞ്ഞയാഴ്ച ഒരു ആണവശാസ്ത്രജ്ഞനെ വധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു.