തുർക്കിയിൽ ഭൂകന്പം
Tuesday, August 12, 2025 2:07 AM IST
അങ്കാറ: തുർക്കിയുടെ വടക്കുപടിഞ്ഞാറ് ബാലുകേസിൽ പ്രവിശ്യയിലുണ്ടായ ഭൂകന്പത്തിൽ ഒരാൾ മരിക്കുകയും 29 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സിന്ദിർഗി പട്ടണത്തിനടുത്താണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം.
വലിയ കെട്ടിടങ്ങൾ പൂർണമായും തകർന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. കെട്ടിടാവശിഷ്ടങ്ങളിൽനിന്നു രക്ഷപ്പെടുത്തിയ എൺപത്തൊന്നുകാരിയാണ് മരിച്ചത്.
2023ൽ തെക്കുകിഴക്കൻ തുർക്കിയിലുണ്ടായ ഭൂകന്പത്തിൽ അന്പതിനായിരത്തിലധികം പേർ മരിച്ചിരുന്നു.