നിശാ ക്ലബ്ബിൽ എട്ടു പേർ കൊല്ലപ്പെട്ടു
Tuesday, August 12, 2025 2:07 AM IST
ക്വിറ്റോ: ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലെ നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു; മൂന്നു പേർക്കു പരിക്കേറ്റു.
സാന്ത ലൂസിയ എന്ന തീരദേശ പട്ടണത്തിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ക്ലബ്ബിലുണ്ടായിരുന്ന ഒരാളാണ് വെടിയുതിർത്തത്. മരിച്ചവരിൽ ക്ലബ്ബിന്റെ ഉടമസ്ഥനും ഉൾപ്പെടുന്നു.