അയർലൻഡിലെ ‘ഇന്ത്യ ഡേ’ ആഘോഷം നീട്ടിവച്ചു
Wednesday, August 13, 2025 2:16 AM IST
ലണ്ടൻ: അയർലൻഡിലെ ഡബ്ലിനിൽ ഞായറാഴ്ച നടത്താനിരുന്ന ഇന്ത്യ ഡേ ആഘോഷം മാറ്റിവച്ചതായി അയർലൻഡ് ഇന്ത്യ കൗൺസിൽ അറിയിച്ചു.
2015 മുതൽ എല്ലാ വർഷവും ഡബ്ലിനിൽ ഇന്ത്യാ ഡേ ആഘോഷിക്കാറുണ്ട്. ഇന്ത്യക്കാർക്കെതിരേ അയർലൻഡിൽ ആക്രമണം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. പരിപാടി നടത്താൻ അനുയോജ്യമായ സമയമല്ലെന്ന് അയർലൻഡ് ഇന്ത്യ കൗൺസിൽ കോ-ചെയർമാൻ പ്രശാന്ത് ശുക്ല പറഞ്ഞു.
ഐറിഷ് ഉപപ്രധാനമന്ത്രി തനസ്റ്റ് സൈമൺ ഹാരിസുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച് ഉപപ്രധാനമന്ത്രിയുമായി ചർച്ച നടത്തിയെന്ന് ശുക്ല പറഞ്ഞു. ഇന്ത്യക്കാർക്കെതിരേയുള്ള ആക്രമണങ്ങളെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് അപലപിച്ചു.