ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ വിദേശ ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചു
Wednesday, August 13, 2025 2:16 AM IST
ന്യൂയോർക്ക്/വാഷിംഗ്ടൺ: പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെയും സഖ്യകക്ഷിയായ ദ മജീദ് ബ്രിഗേഡിനെയും വിദേശ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചു.
2019 മുതൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി നിരവധി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു.
ഭീകരതയ്ക്കെതിരേയുള്ള ട്രംപിന്റെ വിട്ടുവീഴ്ചയില്ലാത്ത നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. 2024ൽ കറാച്ചി വിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടനങ്ങളും ഇക്കൊല്ലം ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്യാൻ നടത്തിയ ശ്രമത്തിന്റെ പിന്നിലും ഈ സംഘടനയാണെന്നാണു യുഎസിന്റെ കണ്ടെത്തൽ.