മോദി-പുടിൻ സൗഹൃദം ഊഷ്മളമെന്ന് അംബാസഡർ
Thursday, August 14, 2025 4:07 AM IST
മോസ്കോ/ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള സൗഹൃദം കൂടുതൽ ഊഷ്മളമാകുന്നതായി റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ.
റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരേ യുഎസ് 50 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തിയതുൾപ്പെടെ ബന്ധം സുദൃഢമാക്കി.
""ഇരുവരും തമ്മിലുള്ള സൗഹൃദം മെച്ചപ്പെട്ട തലത്തിലേക്കു നീങ്ങുകയാണ്. രണ്ടുനേതാക്കളും പലതവണ കൂടിക്കാഴ്ച നടത്തി. കൃത്യമായ ഇടവേളകളിൽ ടെലിഫോൺ സംഭാഷണവും നടത്തുന്നു’’-വിനയകുമാർ ചൂണ്ടിക്കാട്ടി. രണ്ടുനേതാക്കളും കൃത്രിമത്വം പ്രകടിപ്പിക്കാത്തവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വെള്ളിയാഴ്ച പുടിനും മോദിയും തമ്മിൽ ടെലിഫോണിൽ സംസാരിച്ചിരുന്നു.